Our Gallery
കുന്നുകര സർവ്വീസ് സഹകരണ ബാങ്കിന്റെ ചിപ്പ് കൂപ്പ് എന്ന ബ്രാൻഡിൻ്റെ ഏറ്റവും പുതിയ ഉല്പന്നങ്ങൾ മന്ത്രി ശ്രീ. പി രാജീവിൽ നിന്ന് സഹകരണ സംഘം രജിസ്ട്രാർ ശ്രീ. സുഭാഷ് ടിവി ഐ എ എസ് ഏറ്റുവാങ്ങി. മന്ത്രി പി. രാജീവിന്റെ സ്വപ്നപദ്ധതിയായ 'കൃഷിക്കൊപ്പം കളമശ്ശേരി'യിൽ ഉൾപ്പെടുത്തിയാണ് ചിപ്പ് കൂപ്പ് പ്രീമിയം ചിപ്പ്സ് ലോഞ്ചിങ്ങിനായി സജ്ജമാക്കിയത്. ഏത്തക്കായ, കപ്പ എന്നിവയിൽ നിന്ന് വൈവിധ്യമാർന്ന അഞ്ച് ഉല്പന്നങ്ങളാണ് ജനങ്ങൾക്ക് പരിചയപ്പെടുത്തിയത്. ബനാന സാൾട്ടി, ബെനാന പെരി പെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചീസ്, ടപ്പിയോക്ക ചില്ലി എന്നീ അഞ്ച് ഇനങ്ങളാണ് ലോഞ്ച് ചെയ്തത്.