Our Gallery
സാർവ്വത്രിക ഡിജിറ്റൽ സാക്ഷരത ഏറ്റവും ഫലപ്രദമായി സഹകരണ മേഖല വഴി നടപ്പാക്കാ നാകും - മന്ത്രി ആർ.ബിന്ദു ഡിജിറ്റൽ സാക്ഷരത സഹകരണമേഖല വഴി ഫല പ്രദമായി നടപ്പാക്കാനാവുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പുമന്ത്രി അഭിപ്രായപ്പെട്ടു. "ആധുനിക ഡിജിറ്റൽ സാങ്കേതിക സാധ്യതകൾ-സഹകരണ മേഖലയിൽ" എന്ന വിഷയത്തെ ആസ്പദമാക്കി സഹകരണ എക്സ്പോ 2025-ൻറെ ഒമ്പതാം ദിനത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംഘങ്ങളോടനുബന്ധമായി കുടുംബശ്രീ അംഗങ്ങൾക്കും, സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സാധാരണക്കാർക്കും ഡിജിറ്റൽ പഠനം ഉറപ്പാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ്പ് കേരള നടത്തുന്ന 150 ഓളം സ്കിൽ കോഴ്സുകൾ സഹകരണ സ്ഥാപനങ്ങൾ വഴി സാധാരണക്കാരിലേക്ക് ഫലപ്രദമായി എത്തിക്കാനാവും. വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് ഉല്പന്നങ്ങളുടെ വിപണി സാധ്യത ഉയർത്താൻ സാങ്കേതികവിദ്യ ഉപയുക്തമാക്കണമെന്നും ഉല്പാദകനും ഉപഭോക്താവും തമ്മിലുള്ള അന്തരം കുറച്ച് ഉല്പാദകന് പരമാവധി ലാഭ സാധ്യത വർദ്ധിപ്പിക്കാൻ സഹകരണ സ്ഥാപനങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്ന് മുഖ്യപ്രഭാഷകനായ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് കോഴിക്കോട് പ്രൊഫസർ സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു. ലോകത്ത് വിജയകരമായി പ്രവർത്തനം നടത്തുന്ന പ്ലാറ്റ്ഫോം കോർപ്പറേറ്റീവ് കൺസോർഷൃം പ്രതിനിധിയായി എത്തിയ അമേരിക്കൻ പ്രൊഫസർ ട്രെബോർ സ്കോൾസ് ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും നിയന്ത്രണത്തിലുള്ള ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ബിസിനസ് നടത്തുന്ന പ്ലാറ്റ്ഫോം കോ-ഓപ്പറേറ്റീവിന് കേരളത്തിലുള്ള വിജയസാധ്യതയെ കുറിച്ച് വിശദമാക്കി. സഹകരണ സംഘങ്ങളുടെ ഉല്പന്നങ്ങൾ സുഗമമായി വിറ്റഴിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ 'അങ്ങാടി ആപ്' ഉടൻ സജ്ജമാകുമെന്ന് സഹകരണ വകുപ്പ് സെമിനാറിൽ അറിയിച്ചു. ബാംഗ്ലൂർ ചാണക്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ഐസിഎ ഏഷ്യ െപസിഫിക് റിസർച്ച് കമ്മിറ്റി ചെയർപേഴ്സണുമായ പ്രൊഫസർ യശ്വന്ത് ഡോംഗ്രെ, ബാംഗ്ലൂർ ഐടി ഫോർ ചേഞ്ച് ഡയറക്ടർ ശ്രീ ഗുരുമൂർത്തി കാശിനാഥൻ, എക്സിക്യൂട്ടീവ് ഡയറക്ടർ, ACSTI , ശ്രീ കെ സി സഹദേവൻ എന്നിവർ സെമിനാറിൽ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ഡോ.ആർ.ബിന്ദു ഇടുക്കി അയ്യപ്പൻകോവിൽ സർവീസ് സഹകരണ ബാങ്കിൻറെ ഉൽപന്നമായ ചുക്കുകാപ്പിയും വയനാട് അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം ഉൽപ്പന്നങ്ങളായ റാഗി അവലോസ് ഉണ്ട, ജോവർ അവലോസ് ഉണ്ട, ഗോതമ്പ് അവലോസ് ഉണ്ട, കോറോള ബ്രൗൺ ടോക്, ചാമ ലിറ്റിൽ മില്ലറ്റ്, പേൾഡ് മില്ലറ്റ് എന്നിവ വിപണിയിൽ ഇറക്കി