Gallery

Our Gallery

CO-OPERATIVE EXPO 2025 സെമിനാര്‍


സഹകരണത്തിലുള്ള കേന്ദ്ര ഇടപെടൽ - ആശങ്ക പ്രകടിപ്പിച്ച് സഹകരണ EXPO 2025- െസമിനാർ സംസ്ഥാന വിഷയമായ സഹകരണത്തിൽ കേന്ദ്രം നടത്തുന്ന ഇടപെടലുകളിൽ ആശങ്ക അറിയിച്ച് സഹകരണ EXPO 2025സെമിനാർ. ഭരണഘടന പ്രകാരം സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സഹകരണ മേഖലയുടെ മേൽ സംസ്ഥാനത്തിനുള്ള സ്വയം ഭരണാവകാശത്തിന് വിഘാതം സൃഷ്ടിക്കുന്ന നടപടികളാണ് സമീപകാലത്ത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നേരിട്ടുവരുന്നത്. ആപത്ഘട്ടത്തിൽ നാടിന് ആശ്വാസവും സഹായവും നൽകാൻ മുന്നോട്ടു വരുന്നത് സഹകരണ മേഖലയാണെന്ന് വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളിയ കേരള ബാങ്കിനെ ചൂണ്ടിക്കാട്ടി സെമിനാർ ഉദ്ഘാടനം ചെയ്ത റവന്യു മന്ത്രി ശ്രീ. കെ രാജൻ പറഞ്ഞു. സഹകരണ മേഖലക്ക് ഭരണഘടന നൽകുന്ന വാഗ്ദാനങ്ങളെക്കുറിച്ചും ഭരണഘടനാ ഭേദഗതികളെക്കുറിച്ചും കേരള ഹൈക്കോടതി അഡ്വ. ജനറൽ ശ്രീ ഗോപാലകൃഷ്ണകുറുപ്പ് മുഖ്യപ്രഭാഷണത്തിൽ വിശദമായി അവതരിപ്പിച്ചു. സഹകരണ മേഖലയെ തകർക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തിൻ്റെ വികസനത്തെ മൊത്തത്തിൽ ബാധിക്കുമെന്നും വൻകിട കുത്തക താത്പര്യങ്ങൾക്കനുസൃതമായി ഭരണഘടനയെ ഉപയോഗിക്കുകയാണെന്നും ചർച്ചയിൽ പങ്കെടുത്ത ധനകാര്യ വകുപ്പുമന്ത്രി ശ്രീ.KN ബാലഗോപാൽ അഭിപ്രായപ്പെട്ടു. 2.5 ലക്ഷം കോടിയോളം വരുന്ന സഹകരണ നിക്ഷേപം കേരളത്തിൻ്റെ മാത്രം വികസനത്തിനാണ് ഉപയോഗിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ ഉല്പന്നങ്ങൾക്കു ലഭിക്കുന്ന ലാഭത്തിൻ്റെ 55 % കർഷകർക്കു ലഭിക്കുമെന്നും അത്തരം സംവിധാനം തകരാതിരിക്കാൻ ബഹുജന ഇടപെടൽ ആവശ്യമാണെന്ന ആശയം സെമിനാറിൽ അധ്യക്ഷത വഹിച്ച എം എൽ എ ശ്രീ സി.കെ ഹരീന്ദ്രൻ മുന്നോട്ടുവച്ചു. സഹകരണം മാത്രമല്ല എല്ലാ മേഖലയിലും ഫെഡറലിസം തകർക്കപ്പെടുകയാണെന്ന ആശങ്കയും സെമിനാറിൽ ചർച്ച ചെയ്യപ്പെട്ടു. ഫെഡറൽ നിയമം ഇതുപോലെ ഇതുവരെ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് ആൾ ഇന്ത്യ സഭ ജനറൽ സെക്രട്ടറി ഡോ.വിജു കൃഷ്ണൻ സൂചിപ്പിച്ചു. ഇൻറർനാഷണൽ കോപ്പറേറ്റീവ് അലയൻസ് ഏഷ്യാ പെസിഫിക് ഡയറക്ടർ ശ്രീ പി സന്തോഷ് കുമാർ, IRMA മെമ്പറും ആർബിഐ എക്സ്പേർട്ട് കമ്മിറ്റി അംഗവുമായ പ്രൊഫസർ എച്ച് എസ് സൈലേന്ദ്ര, എന്നിവർ സെമിനാറിൽ സംസാരിച്ചു. സെമിനാർ വേദിയിൽ പാണഞ്ചേരി SCB യുടെ 5 പുതിയ ചക്ക ഉല്പന്നങ്ങൾ ബഹു. ധനമന്ത്രിബാലഗോപാലൻ വിപണിയിൽ ഇറക്കി