Gallery

Our Gallery

CO-OPERATIVE EXPO 2025 സെമിനാര്‍ വിഷയം : സഹകരണ മേഖലയും തൊഴിൽ ലഭ്യതയും


സഹകരണ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാൻ - നൂതന ഉല്പാദന രീതികളും സാങ്കേതികവിദ്യയും പരമാവധി ഉപയുക്തമാക്കണം: മന്ത്രി. പി രാജീവ് നൂതന സാങ്കേതികവിദ്യ പരമാവധി ഉപയുക്തമാക്കുന്ന വ്യവസായ സഹകരണ സംഘങ്ങൾ വഴി സഹകരണ മേഖലയിൽ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനാവുമെന്ന് ബഹു വ്യവസായ നിയമ കയർ വകുപ്പുമന്ത്രി പി.രാജീവ് സഹകരണEXPO 2025 6-ാം ദിനം 'സഹകരണ മേഖലയും തൊഴിൽ ലഭ്യതയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ബഹു.എം.എൽ.എ വി കെ പ്രശാന്ത് അധ്യക്ഷനായ ചടങ്ങിൽ ആസ്ട്രേലിയ ക്യൂൻസ് ലാൻ്റിലെ ഗ്രിഫ്റ്റിൻ ബിസിനസ് സ്കൂൾ പ്രൊഫസർ സിഡ് സെൽ ഗ്രിംസ്റ്റാഡ് മാലിന്യങ്ങളുടെ പുനരുപയോഗവും തൊഴിൽ സാധ്യതയും എന്ന വിഷയത്തിൽ ഓൺലൈനായി പ്രബന്ധം അവതരിപ്പിച്ചു. കേരള പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ വി.കെ രാമചന്ദ്രൻ,SEWA ചെയർപേഴ്സൺ മിറായ് ചാറ്റർജി, കേരള കാർഷിക സർവ്വകലാശാല പ്രൊഫസർ ഡോ. ഇ.ജി രഞ്ജിത് കുമാർ എന്നിവർ പങ്കെടുത്ത സെമിനാർ വേദിയിൽ 12 ഓളം പുതിയ ഉല്പന്നങ്ങളും വിപണിയിൽ ഇറക്കി സഹകരണ എക്സ്പോ 2025ന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോപ്പറേറ്റീവ് എൻറർപ്രൈസിന്റെ 'Revive- Automatic kitchen waste composter' എന്ന ഉത്പന്നം എക്സ്പോ ഹാളിൽ സഹകരണ സംഘം രജിസ്റ്റാർ, ഡോ.ഡി. സജിത്ത് ബാബു ഐഎഎസ് വിപണിയിലി റക്കി. ഗാർഹിക മാലിന്യ സംസ്കരണത്തിൽ പുതിയ ഒരു ദിശാബോധം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി കണ്ടെത്തിയ നൂതന സാങ്കേതികവിദ്യയിൽ one- touch ഓപ്പറേഷൻ മെക്കാനിസത്തിൽ പ്രവർത്തിക്കുന്ന ഉത്പന്നമാണ് 'Revive'. എറണാകുളം ജില്ലയിലെ മാഞ്ഞാലി സർവീസ് സഹകരണ ബാങ്കിൻറെ 'Sweet Potato Powder' ( മധുര കിഴങ്ങ് പൊടി) സഹകരണ എക്സ്പോ 2025 വേദിയിൽ ലോഞ്ച് ചെയ്യുകയുണ്ടായി. വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് ഉത്പ്പന്നം വിപണിയിൽ ഇറക്കുകയും വട്ടിയൂർക്കാവ് എംഎൽഎ ശ്രീ വി കെ പ്രശാന്ത് ഉത്പ്പന്നം ഏറ്റുവാങ്ങുകയും ചെയ്തു. എറണാകുളം ജില്ലയിലെ കുന്നുംകര സർവീസ് സഹകരണ ബാങ്കിന്റെ ജാക്ക് ഫ്രൂട്ട് വാക്വം ഫ്രൈഡ് ചിപ്സ് വ്യവസായ വകുപ്പ് മന്ത്രി ശ്രീ.പി.രാജീവ് വിപണിയിൽ ഇറക്കുകയും വട്ടിയൂർക്കാവ് എംഎൽഎ ശ്രീ വി കെ പ്രശാന്ത് ഉത്പന്നം ഏറ്റുവാങ്ങുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ ഏറാമല സർവീസ് സഹകരണ സംഘത്തിൻ്റെ രണ്ടു വ്യത്യസ്ത ഉൽപ്പന്നങ്ങളായ കോക്കനട്ട് ചിപ്സ്, ഡെഡിക്കേറ്റഡ് കോക്കനട്ട് എന്നി ഉത്പന്നങ്ങൾ എക്സ്പോ വേദിയിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി. രാജീവ് വിപണിയിൽ ഇറക്കുകയും ബാങ്ക് പ്രതിനിധി ശ്രീ സതീഷ് എം കെ ഉത്പ്പന്നങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ജാക്ക് ഫ്രൂട്ട് ഹൽവ എക്സ്പോ വേദിയിൽ വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് വിപണിയിൽ ഇറക്കുകയും സംഘം ഡയറക്ടർ ബോർഡ് അംഗം ശ്രീമതി വിജിത ഉത്പന്നം ഏറ്റുവാങ്ങുകയും ചെയ്തു. പാലക്കാട് ജില്ലയിൽ പ്രവർത്തിച്ചുവരുന്ന ചിറ്റൂർ ബ്ലോക്ക് യുവസഹകരണ സംഘത്തിൻറെ ആറ് വ്യത്യസ്ത ഉൽപ്പന്നങ്ങളായ നേന്ത്രക്കായ തോൽ അച്ചാർ, വാഴപ്പൂവ് അച്ചാർ, തേങ്ങ അച്ചാർ, വാഴപ്പിണ്ടി ജ്യൂസ്, വാഴപ്പിണ്ടി സ്ക്വാഷ്, വാഴപ്പൂ ചമ്മന്തിപ്പൊടി എന്നീ ഉത്പ്പന്നങ്ങൾ എക്സ്പോ വേദിയിൽ വച്ച് വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി രാജീവ് വിപണിയിലിറക്കി. അഡീഷണൽ രജിസ്റ്റാർ/ സെക്രട്ടറി, സംസ്ഥാന സഹകരണ യൂണിയൻ ശ്രീ. രജിത് നമ്പ്യാർ ഉത്പ്പന്നങ്ങൾ ഏറ്റുവാങ്ങി