Our Gallery
സഹകരണ എക്സ്പോ 2025ന്റെ അഞ്ചാം ദിവസം "കാർഷിക സഹകരണ സംഘങ്ങൾ വഴി കേരളത്തെ ഹോട്ടികൾച്ചറൽ ഹബ്ബാക്കി മാറ്റുക" എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച സെമിനാർ Expo സെമിനാർ കമ്മിറ്റി ചെയർമാൻ ശ്രീ.ആർ.വി. സതീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയിലെ വിദഗ്ധർ അറിവുകളും അനുഭവങ്ങളും പങ്കുവച്ചു. ബഹു സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു ഐഎഎസ് വിഷയം അവതരിപ്പിച്ചു. കാർഷിക വികസന സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിവിധ ഉപാധികളെക്കുറിച്ചും ,. ഭൂമി, തൊഴിലാളികൾ,മൂലധനം, സംരംഭകത്വം എന്നീ നാല് ഘടകങ്ങളെ കുറിച്ചുള്ള അറിവുകൾ അദ്ദേഹം പങ്കുവെച്ചു.3986 ലക്ഷം ഉള്ള കേരളത്തിൻറെ മൊത്തം ഭൂവിസ്തൃതിയിൽ 46931 ഹെക്ടർ ഭൂമി തരിശുഭൂമി യാണ്. കേരളത്തിലെ വൈവിധ്യമാർന്ന കാലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് റമ്പൂട്ടാൻ അവക്കാഡോ ,മാങ്കോ സ്‌റ്റിൻ,ലിച്ചി തുടങ്ങിയ ഫലങ്ങൾ കൃഷി ചെയ്യുകയും അവയുടെ മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിൻ്റെ സാധ്യതയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെ വ്യത്യസ്ത മണ്ണിനങ്ങളുടെ സ്വഭാവം അനുസരിച്ച് കൃഷിരീതി മാറ്റിയാൽ ഇന്ത്യ കാർഷിക രംഗത്ത് ഒന്നാമത്തെത്താനാവുമെന്നും അദ്ദേഹം ചൂണ്ടി കാട്ടി