Our Gallery
ചെറുകിട വയോജന പരിപാല കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ സഹകരണ മേഖല ശ്രദ്ധ കേന്ദ്രീകരിക്കണം---മന്ത്രി വീണാ ജോർജ് വൻകിട ആശുപത്രികൾ നിർമ്മിക്കുന്നതിലല്ല പ്രാദേശികമായ ചെറുകിട വയോജന ആശുപത്രികൾ നിർമ്മിക്കുന്നതിലാണ് സഹകരണ മേഖല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ്. സഹകരണ എക്സ്പോ 2025, അഞ്ചാം ദിനത്തിൽ 'ആരോഗ്യ സംരക്ഷണത്തിൽ സഹകരണ മേഖലയ്ക്കുള്ള പങ്ക്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യം വർദ്ധിപ്പിക്കുന്നതിലും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനും സഹകരണ ആശുപത്രികൾക്ക് വലിയ പങ്കുവയ്ക്കാൻ കഴിയും എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മെഡിക്കൽ വിദ്യാഭ്യാസ രംഗത്തേക്ക് സഹകരണ മേഖല ചുവടുവെപ്പ് നടത്തിക്കഴിഞ്ഞതായി മന്ത്രി അറിയിച്ചു. ജനകീയ പരമായ ആരോഗ്യ പ്രവർത്തനങ്ങളാണ് സഹകരണ ആശുപത്രികൾ നടത്തുന്നതെന്ന് തലശ്ശേരി നഴ്സിംഗ് കോളേജ് ചെയർപേഴ്സൺ ശ്രീമതി കെ കെ ലതിക അഭിപ്രായപ്പെട്ടു. മൂലധന അഭാവം, സർക്കാർ ധനസഹായത്തിന്റെ കുറവ്, വിദഗ്ധരുടെ അഭാവം തുടങ്ങി സഹകരണ ആരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികളും സെമിനാറിൽ ഉയർന്നുവന്നു. ശ്രീ അബ്ദുറഹ്മാൻ രണ്ടത്താണി ചെയർമാൻ ശിഹാബ് തങ്ങൾ കോപ്പറേറ്റീവ് ഹോസ്പിറ്റൽ തിരൂർ, ശ്രീ മാധവൻപിള്ള വൈസ് പ്രസിഡൻറ് എൻ എസ് ഹോസ്പിറ്റൽ കൊല്ലം, ശ്രീ എസ്. വിക്രമൻ ചെയർമാൻ കിംസാറ്റ് കടയ്ക്കൽ,കൊല്ലം, ശ്രീ. എം. സലീം മാനേജിംഗ് ഡയറക്ടർ കൺസ്യൂമർഫെഡ്, ശ്രീ താജുദ്ദീൻ അഹമ്മദ് ഡയറക്ടർ കേപ്പ് എന്നിവർ സെമിനാറിൽ പങ്കെടുത്തു