Gallery

Our Gallery

CO-OPERATIVE EXPO 2025 സെമിനാര്‍ വിഷയം : മൂല്യവർദ്ധിത ഉല്പന്നങ്ങൾ കേരളത്തിൻ്റെ വിജയഗാഥകൾ


കേരളത്തിലെ സഹകരണ മേഖലയുടെ ശക്തിയും ചൈതന്യവും വിളിച്ചോതുന്നു സഹകരണ Expo -മന്ത്രി ജി.ആർ അനിൽ സഹകരണ സ്ഥാപനങ്ങളും ഉൽപ്പന്നങ്ങളും എത്രത്തോളം വളർച്ച പ്രാപിച്ചു എന്ന് മനസ്സിലാക്കുവാൻ സഹകരണ EXPO സഹായിച്ചു എന്ന് ഭക്ഷ്യ വിതരണവകുപ്പുമന്ത്രി ജി ആർ അനിൽ . വ്യവസായം, കൃഷി, ബാങ്കിംഗ്, ആരോഗ്യം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും പ്രശംസനീയമായ പ്രവർത്തനം സഹകരണ സ്ഥാപനങ്ങൾ നടത്തിവരുന്നുണ്ട്. 'മൂല്യവർദ്ധിത ഉല്പന്നങ്ങൾ കേരളത്തിൻ്റെ വിജയഗാഥകൾ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം ജില്ലയിലെ മന്നം സർവ്വീസ് സഹകരണ സംഘത്തിൻ്റെ മഞ്ഞൾപ്പൊടി, ചക്കപ്പൊടി എന്നീ രണ്ട് പുതിയ ഉല്പന്നങ്ങൾ ഭക്ഷ്യ പൊതുവിതരണവകുപ്പുമന്ത്രി വിപണിയിൽ ഇറക്കി. സെമിനാറിൽ വാരപ്പെട്ടി, പള്ളിയാക്കൽ, അഞ്ചരക്കണ്ടി, മറയൂർ, മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം, കേരള ദിനേശ്, ഉദുമ വനിത സഹകരണ സംഘം പ്രസിഡൻ്റുമാർ പങ്കെടുത്തു