Gallery

Our Gallery

CO-OPERATIVE EXPO 2025 സെമിനാര്‍ വിഷയം : മൂല്യവർദ്ധിത സംരംഭ സാധ്യതകൾ--സഹകരണ സംഘങ്ങളിലൂടെ


സഹകരണമൂല്യ വർദ്ധിത ഉത്പന്നങ്ങൾ ഗുണനിലവാരത്തിൽ മികച്ചത്--- മന്ത്രി കെ കൃഷ്ണൻകുട്ടി മികച്ച ഗുണനിലവാരം പുലർത്തുന്ന സഹകരണമൂല്യ വർദ്ധിത ഉത്പന്നങ്ങൾ വിപണി കീഴടക്കി കഴിഞ്ഞതായി വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. സഹകരണ എക്സ്പോ 2025-ന്റെ നാലാം ദിവസം 'മൂല്യവർദ്ധിത സംരംഭ സാധ്യതകൾ--സഹകരണ സംഘങ്ങളിലൂടെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൻകിട കുത്തക കമ്പനികൾക്ക് വെല്ലുവിളി ആകുന്ന തരത്തിൽ ഗുണമേന്മ കൊണ്ട് വിപണി കീഴടക്കിയിരിക്കുകയാണ് സഹകരണമൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ. കർഷകർക്ക് ലാഭത്തിന്റെ ന്യായമായി വിഹിതം കിട്ടുന്ന തരത്തിലാവണം മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിതരണം എന്നും മന്ത്രി പറഞ്ഞു. മൂല്യവർദ്ധന എന്നത് വിലവർദ്ധിപ്പിക്കൽ മാത്രമല്ലെന്നും കർഷകരിൽ നിന്ന് നേരിട്ടെടുക്കുന്ന ഉല്പന്നങ്ങളുടെ ഗുണനിലവാരം ചോർന്നുപോകാതെ വിപണി സാധ്യത വർദ്ധിപ്പിക്കുന്ന ഉല്പാദക പ്രക്രിയയും ബ്രാൻഡിംഗും സ്വന്തമാക്കുകയാണെന്ന് ഇന്തോനേഷ്യൻ സഹകരണ പ്രസ്ഥാനത്തിൻ്റെ നേതാവും ഇങ്കുർ മൾട്ടി സെക്ടറൽ കോർപ്പറേറ്റീവ് ഫെഡറേഷൻ സി.ഇ. ഒ യുമായ സുറോട്ടോ അഭിപ്രായപ്പെട്ടു. വർഷത്തിൽ 10,000 കോടി രൂപയുടെ വിറ്റു വരവുള്ള മിൽമയുടെ ലാഭത്തിന്റെ 35% വും മൂല്യ വർദ്ധിത ഉത്പന്നങ്ങളിലൂടെ ലഭിക്കുന്നതാണെന്ന് മിൽമ ചെയർമാൻ കെഎസ് മണി യും മൂല്യ വർധിത ഉൽപ്പന്നങ്ങളിലൂടെ മെച്ചപ്പെട്ട വിപണി സാധ്യത കണ്ടെത്താനായെന്ന് റബ്ക്കോ ചെയർമാൻ കാരായി രാജനും അഭിപ്രായപ്പെട്ടു . ഇന്ന് വിപണിയിൽ ലഭിക്കുന്ന പല ഓർഗാനിക് ഉൽപ്പന്നങ്ങളും ഓർഗാനിക് ആവണമെന്നില്ല എന്നും ഇത്തരം തട്ടിപ്പുകൾ തടയാൻ നാഷണൽ കോപ്പറേറ്റീവ് ഓർഗാനിക് ലിമിറ്റഡിലും (NCUL) കർഷകർക്ക് അന്താരാഷ്ട്ര വിപണിയിൽ ഉൽപ്പന്നങ്ങൾ വിൽക്കാൻ സഹായിക്കുന്ന നാഷണൽ കോപ്പറേറ്റീവ് എക്സ്പോർട്ട് ലിമിറ്റഡിലും( എൻ സി ഇ എൽ)എല്ലാ സംഘങ്ങളും കർഷകരും അംഗത്വമെടുക്കണമെന്നും നാഷണൽ കോപ്പറേറ്റീവ് യൂണിയൻ ഓഫ് ഇന്ത്യ അഡ്വൈസർ സാഗർ വഡേക്കർ നിർദ്ദേശിച്ചു .ഐസിഎം കണ്ണൂർ ലക്ചറർ വി എൻ ബാബു സെമിനാറിൽ പങ്കെടുത്തു