Our Gallery
ഫിജിയുടെ സഹകരണ മേഖലയ്ക്ക് രക്ഷയായി--- കേരള മോഡൽ തകർന്നുകൊണ്ടിരിക്കുന്ന ഫിജിയിലെ സഹകരണ മേഖലയെ കരകയറ്റാൻ കേരള സഹകരണ പ്രസ്ഥാനം ഉത്തമ മാതൃകയാണെന്ന് ഫിജിയിലെ കോ- ഓപ്പറേറ്റീവ് വകുപ്പ് ഡയറക്ടർ, ശ്രീ. ഇസോഫെ കൊറോയ്ഡിമുറി അഭിപ്രായപ്പെട്ടു. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സമാനത പുലർത്തുന്ന കേരളത്തിലെ .സഹകരണ സാധ്യതകളെ പഠന വിഷയമാക്കുന്നതിലൂടെ ഫിജിയിലെ സഹകരണ പ്രസ്ഥാനം കൂടുതൽ കരുത്ത് ആർജ്ജിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.