Our Gallery
ഫിജിയുടെ സഹകരണ മേഖലയ്ക്ക് രക്ഷയായി--- കേരള മോഡൽ തകർന്നുകൊണ്ടിരിക്കുന്ന ഫിജിയിലെ സഹകരണ മേഖലയെ കരകയറ്റാൻ കേരള സഹകരണ പ്രസ്ഥാനം ഉത്തമ മാതൃകയാണെന്ന് ഫിജിയിലെ കോ- ഓപ്പറേറ്റീവ് വകുപ്പ് ഡയറക്ടർ, ശ്രീ. ഇസോഫെ കൊറോയ്ഡിമുറി അഭിപ്രായപ്പെട്ടു. കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സമാനത പുലർത്തുന്ന കേരളത്തിലെ .സഹകരണ സാധ്യതകളെ പഠന വിഷയമാക്കുന്നതിലൂടെ ഫിജിയിലെ സഹകരണ പ്രസ്ഥാനം കൂടുതൽ കരുത്ത് ആർജ്ജിക്കും എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "വ്യവസായ വികസനത്തിൽ സഹകരണ മേഖലയുടെ പങ്ക് "എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനം രാജ്യത്തിൻറെ വികസനത്തിൽ ചെലുത്തിയ പങ്ക് വെളിപ്പെടുത്തുന്ന സെമിനാറുകളാൽ ശ്രദ്ധേയമായിരുന്നു സഹകരണ എക്സ്പോ 2025ന്റെ രണ്ടാം ദിനം