Gallery

Our Gallery

CO-OPERATIVE EXPO 2025 സെമിനാര്‍ വിഷയം : സഹകരണ മേഖലയിലെ വിഭവങ്ങളുടെ ശരിയായ വിനിയോഗം-- നാളെയുടെ വികസനത്തിന്


സഹകരണ മേഖലയിലെ വിഭവങ്ങളുടെ ശരിയായ വിനിയോഗം-- നാളെയുടെ വികസനത്തിന്' എന്ന വിഷയത്തിൽ പ്ലാനിംഗ് ബോർഡ് മുൻ അംഗം, ശ്രീ. സി. പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക അനിശ്ചിതത്വം സഹകരണ മേഖലയെ പ്രതികൂലമായി ബാധിച്ചതായും അവ തരണം ചെയ്യാനുള്ള തീവ്ര പ്രയത്നങ്ങൾ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. വ്യത്യസ്തവും നൂതനവുമായ ഉല്പാദന പ്രവർത്തനങ്ങൾക്ക് സഹകരണ മേഖലയിലെ വിഭവം വിനിയോഗിക്കണമെന്ന് നബാർഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ശ്രീ. അജയ് കെ സൂദ് അഭിപ്രായപ്പെട്ടു. യുവതലമുറ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾ സഹകരണ മേഖലയുടെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. സഹകരണ മേഖലയിലെ ഫണ്ട് വിനിയോഗം 100%-വും മുൻഗണനാ മേഖലയുടെ വളർച്ചയ്ക്കാണ് ഉപയോഗിക്കുന്നതെന്നും ലാഭേച്ഛയില്ലാത്ത പ്രവർത്തനമാണ് സഹകരണ മേഖലയുടെതെന്നും കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ശ്രീ ജോർട്ടി എം ചാക്കോ അഭിപ്രായപ്പെട്ടു. വനിതകളെയും യുവജനങ്ങളെയും പിന്നാക്കക്കാരെയും സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കാനും സ്വയം പര്യാപ്തരാക്കാനും സഹകരണ മേഖലയ്ക്ക് കഴിഞ്ഞു. ന്യൂഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ ( ICMAI) കൗൺസിൽ മെമ്പർ ശ്രീ. ചിത്തരഞ്ജൻ ചതോപാധ്യായ, മുൻ സഹകരണ വകുപ്പ് സെക്രട്ടറിയും കിഫ്ബി ഡെപ്യൂട്ടി സിഇഒ-യുമായ ശ്രീമതി മിനി ആന്റണി, ഐഎഎസ്, ശ്രീ ആർ ഹരികൃഷണൻ IRTS, എക്സിക്യുട്ടീവ് ഡയറക്ടർ KSIDC, ശ്രീമതി ഭാരതി ബിർള , ഡോ. ജയശങ്കർ പ്രസാദ്, ACSTI മുൻ ഡയറക്ടറും കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെൻറ് മെമ്പറുമായ ശ്രീ. ബി. പി. പിള്ള, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷൻ ( BEFI), ജനറൽ സെക്രട്ടറി ശ്രീ.കെ.റ്റി. അനിൽകുമാർ എന്നിവർ സെമിനാറുകളിൽ സംസാരിച്ചു