Our Gallery
ജാതിക്ക സ്ക്വാഷ്, ജാതിക്ക കാൻഡി: പുതുമയുള്ള ഉല്പന്നങ്ങളുമായി മാർക്കറ്റ് ഫെഡ് എറണാകുളം ജില്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന മാർക്കറ്റ് ഫെഡിൻ്റെ 3 ഉല്പന്നങ്ങൾ ലോഞ്ച് ചെയ്തു. മെനി ഫുഡ് എന്ന ബ്രാൻഡിൽ ജാതിക്ക സ്ക്വാഷ്, ജാതിക്ക കാൻഡി, ജാതിക്ക ഹെൽത്ത് ഡ്രിങ്ക് എന്നീ മൂന്ന് ഉത്പന്നങ്ങളാണ് രണ്ടാം സഹകരണ എക്സ്പോയിൽ ലോഞ്ച് ചെയ്തത്. അഡീ. രജിസ്ട്രാർ ആർ ജ്യോതിപ്രസാദ്, കെ എസ് എഫ് ഇയുടെ എംഡി ഡോ. എസ് കെ സനൽ, എറണാകുളം ജോയിൻ്റ് രജിസ്ട്രാർ സജീവ് കർത്താ എന്നിവർ ചേർന്നാണ് പ്രോഡക്ടുകൾ ലോഞ്ച് ചെയ്തത്. മാർക്കറ്റ് ഫെഡ് എറണാകുളം ഡയറക്ടർ രഞ്ജി കുര്യൻ, തൃശൂർ ഡയറക്ടർ അംബിക ഉസ്മാൻ, കാസറഗോഡ് ഡയറക്ടർ കെബി ഗോപാലൻ എന്നിവർ പ്രോഡക്ടുകൾ ഏറ്റുവാങ്ങി. കേരളത്തിലെ 14 ജില്ലകളിലും സെയിൽ ഓഫീസുകളുള്ള ഒരു അപക്സ് ഫെഡറേഷനായ മാർക്കറ്റ് ഫെഡ്, കേരളത്തിലെ സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ, പാമോയിൽ, നെയ്യ് എന്നീ ഉല്പന്നങ്ങൾ പൂർണമായും പരിശുദ്ധിയോടും മാർക്കറ്റിൽ വിപണനം ചെയ്യുന്ന ഒരു പ്രസ്ഥാനമാണ്. കൂടാതെ ജൈവവളങ്ങളും രാസവളങ്ങളും ഈ സ്ഥാപനം വിതരണം ചെയ്യുന്നു.