Our Gallery
മലയാളി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുപ്പത്തിനാലോളം ഇനം വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ബഹു.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ലോഞ്ച് ചെയ്തു. മലയാളി കോ-ഓപ്പറേറ്റീവ് എന്ന ബ്രാന്റിൽ യെല്ലോ, ബ്ലൂ, വൈറ്റ്, എന്നീ വ്യത്യസ്തമായ ആരോറൂട്ട് പൗഡറുകൾ, തേൻ, പൈനാപ്പിൾ, തണ്ണി മത്തൻ, പപ്പായ എന്നിവയുടെ ജാമുകൾ, നെല്ലിക്ക-കാന്താരി സ്‌ക്വാഷ്, മുന്തിരി സ്ക്വാഷ്, മസാല പൊടികൾ, ജാക്ക്ഫ്രൂട്ട് ഉണ്ണിയപ്പം, ഡയബറ്റിക്ക് സ്പെഷ്യൽ ഫുഡ്, ഗ്രീൻ ടീ, എന്നിവയാണ് വിപണിയിലേയ്ക്ക് എത്തുന്നത്. മറ്റു നിരവധി പ്രൊഡക്റ്റുകൾ മലയാളി കോ ഓപ്പറേറ്റീവ് എന്ന ബ്രാൻ്റിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.